നല്ല തണുപ്പുള്ള ദിവസങ്ങളില്‍ മാത്രം കഴിക്കാന്‍ പറ്റിയ ഡിഷ് ആണ് സൂപ്പ്. വെറും അരമണിക്കൂര്‍ കൊണ്ട് തയ്യാറാക്കാവുന്ന ഒരു സൂപ്പാണിത്. തൊണ്ടവേദനയും മറ്റുമുള്ളപ്പോള്‍ ഏറെ ആശ്വാസം പകരുന്ന ഒന്നാണിത്.

ചേരുകള്‍:

ചിക്കന്‍ (എല്ലു കളഞ്ഞത്)
കാരറ്റ്: ഒന്ന് വലിയ കഷണങ്ങളാക്കി മുറിച്ചത്
ഉള്ളി: ഒന്ന് വലിയ കഷണങ്ങളാക്കി മുറിച്ചത്
ഇഞ്ചി- നുറുക്കിയത്
പച്ചമുളക്: ഒന്ന് നുറുക്കിയത്
ഉപ്പ്: ആവശ്യത്തിന്
കുരുമുളക്: ആവശ്യത്തിന്
കോണ്‍ഫ്‌ളോര്‍: ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില
പച്ചമുളക്: അലങ്കരിക്കാരന്‍
വെള്ളം: 500മില്ലി

തയ്യാറാക്കുന്ന വിധം:

ഒരു സോസ് പാനില്‍ വെള്ളമെടുക്കുക. അതിലേക്ക് കാരറ്റും ഉള്ളിയും ഇഞ്ചിയും പച്ചമുളകും, ഉപ്പും, കുരുമുളകും ചിക്കനും ചേര്‍ക്കുക.

ചിക്കന്‍ നന്നായി വേവും വരെ ഇത് കുക്ക് ചെയ്യുക. പച്ചക്കറികളെല്ലാം വെന്തശേഷം പിഴിഞ്ഞ് നീരെടുക്കുക. ചിക്കന്‍ വെന്തുകഴിഞ്ഞാല്‍ ചെറുതായി നുറുക്കിയെടുക്കു. പച്ചക്കറികളുടെ നീരും ചിക്കനും വീണ്ടും വെള്ളത്തിലേക്കിടുക. ഇത് തിളച്ചശേഷം ഇറക്കിവെച്ച് മല്ലിയിലയും പച്ചമുളകും കൊണ്ട് അലങ്കരിക്കാം.