എഡിറ്റര്‍
എഡിറ്റര്‍
ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 22-ന്
എഡിറ്റര്‍
Wednesday 10th May 2017 11:34pm

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും നടത്തുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 22-ന് രാവിലെ 8 മണി മുതല്‍ നടക്കും. ഹൈസ്‌കൂള്‍ വിഭാഗത്തിനും കോളേജ് അപ്പ് വിഭാഗത്തിനുമായി എല്ലാ വര്‍ഷവും നടത്തുന്ന ഈ ടൂര്‍ണമെന്റ് ഈ വര്‍ഷം മൗണ്ട് പ്രോസ്‌പെക്ടിലെ Snse Rec-Plex Mount Prospect Park District (420 W Dempester Sr, Mount Prospect, IL-60056 നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയിലും അറിയിച്ചു.

വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും, അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസുമാണ് വിജയികള്‍ക്ക് ലഭിക്കും. ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കണ്‍വീനറും മത്തിയാസ് പുല്ലാപ്പള്ളി, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ കണ്‍വീനറുമാരുമായ കമ്മിറ്റിയാണ് മത്സരങ്ങള്‍ വിജയിക്കുന്നതിനായി പ്രയത്‌നിക്കുന്നത്.


Also Read: ‘ഹേയ് ട്രോളന്‍മാരെ, നിങ്ങള്‍ക്കായുള്ള പാര്‍ട്ടി ഉടന്‍’; സി.ഐ.എയിലെ ‘കോപ്പിയടിച്ച’ ഗാനത്തിന്റെ ലെറിക്‌സ് വീഡിയോ ഗോപീ സുന്ദര്‍ പുറത്തിറക്കി


മത്സരങ്ങളെ സംബന്ധിച്ച വിശദമായ നിയമാവലി ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഫേസ്ബുക്ക് പേജുകളില്‍ ലഭ്യമാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്‍പായി ഇത്തവണ പ്രദര്‍ശന മത്സരവുമുണ്ട്. 35 വയസിനു മുകളിലുള്ളവര്‍ക്കാണ് ഈ മത്സരം.

ഈ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ പേരുവിവരം ബാസ്‌ക്കറ്റ് ബോള്‍ കമ്മിറ്റിക്കാരുടെ കൈയ്യിലോ ഭാരവാഹികളുടെ പക്കലോ നല്‍കേണ്ടതാണ്.

Advertisement