Categories

ജെ. ഡേ വധം: പിന്നില്‍ ഛോട്ടാ രാജനെന്ന് പോലീസ്

മുംബൈ: ക്രൈം ജേണലിസ്റ്റ് ജെ ഡേയെ വധിച്ചതിനു പിന്നില്‍ അധോലോക രാജാവ് ഛോട്ടാരാജനാണെന്ന് മുംബൈ പോലീസ്. തങ്ങളുടെ രഹസ്യങ്ങള്‍ ഡേയുടെ റിപ്പോര്‍ട്ടിങ്ങിലൂടെ പുറത്തുവരുമെന്ന ഭയമാണ് അദ്ദേഹത്തെ വധിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം ഛോട്ടാ രാജനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുംബൈ ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ എട്ട് പേര്‍ക്കെതിരെ എം.സി.ഒ.സി.എ പ്രകാരം കേസെടുത്തിരുന്നു. സംഘചേര്‍ന്നുള്ള കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് രണ്ടുപേര്‍ക്കെതിരെയെങ്കിലും രണ്ട് ചാര്‍ജ്ഷീറ്റുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ എം.സി.ഒ.സി.എ വകുപ്പ് പ്രയോഗിക്കാന്‍ കഴിയൂവെന്നാണ് പോലീസ് പറയുന്നത്.

ജൂണ്‍ 11ന് നാണ് മുംബൈയില്‍ ജേ ഡേ കൊല്ലപ്പെട്ടത്. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതി ഡേ എന്ന ജെ.ഡേ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റാണ്‌.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.