Categories

മാവോവാദി വേട്ടയുടെ പേരിലൊരു നരനായാട്ട്

ഇന്ത്യയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ഏറ്റവും ശക്തമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. പലപ്പോഴും ഇവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വന്‍പിപത്തുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാല്‍ മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ സംസ്ഥാന പോലീസും പ്രത്യേക സ്‌ക്വാഡുകളും നടത്തുന്ന വേട്ടയില്‍ ഇരകളാകുന്നത് സാധാരണക്കാരാണ്.

മാര്‍ച്ച് 11 മുതല്‍ ദണ്ടേവാഡയില്‍ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താനിറങ്ങിയ പോലീസും സായുധസേനകളും നടത്തിയ നരനായാട്ട് ഇക്കാര്യം വ്യക്തമാക്കുന്നു.

ചിന്‍തല്‍നറിലെ പോലീസ് ക്യാമ്പിന്റെ 15 മീറ്റര്‍ പരിധിക്കുള്ളിലെ ആദിവാസി കുടിലുകള്ളിലായിരുന്നു മാവോവേട്ടയെന്ന പേരില്‍ പോലീസ് ആക്രമണം നടത്തിയത്. മാര്‍ച്ച് ആദ്യവാരമായിരുന്നു മാവോയിസ്റ്റുകള്‍ നടത്തിയെന്ന് കരുതുന്ന ആയുധഫാക്ടറിക്ക് നേരെ സി.ആര്‍.പി.എഫിന്റെ കോബ്ര ബറ്റാലിയനും കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സംഘടനയായ കോയ സ്‌ക്വാഡും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു.

ജയ് കിഷന്‍ എന്ന കുപ്രസിദ്ധ മാവോയിസ്റ്റ് അടക്കം നൂറോളം ആളുകള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു എന്നതായിരുന്നു പോലീസ് നിഗമനം. ആദിവാസി കുടിലുകള്‍ ഉള്‍പ്പെടുന്ന മേഖലയിലായിരുന്നു ഫാക്ടറി സ്ഥാപിച്ചിരുന്നത്.

മാര്‍ച്ച് 11ന് 350 ഓളം വരുന്ന പോലീസ് സേന പ്രദേശം വളയുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രദേശത്ത് ജോലിയിലേര്‍പ്പെട്ടിരുന്ന തന്റെ ഭര്‍ത്താവിനെ അവര്‍ തോക്കിനിരയാക്കിയെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും മാധവി സുള്ള പറഞ്ഞു.

ജോലിചെയ്യുകയായിരുന്ന തന്നെ പോലീസുകാര്‍ വലിച്ചിഴച്ച് കൊണ്ടുപോയെന്നും രണ്ട് മക്കളുടെ മുന്നില്‍െവച്ച് മാനഭംഗപ്പെടുത്തിയെന്നും 45 കാരിയായ അയംല ഗാന്‍ഗി പറഞ്ഞു. വൈകുന്നേരം വരെ സേനയുടെ അതിക്രമം നീണ്ടുനിന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇതിനിടയക്ക് അവര്‍ 37 ഓളം വീടുകല്‍ അഗ്നിക്കിരയാക്കി.

കുറച്ച് ഗ്രാമവാസികളെയും പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ഇവരെ ചിന്‍തല്‍നര്‍ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസ്റ്റഡിയിലായ രാത്രി മുഴുവന്‍ പോലീസുകാരുടെ കടുത്ത പീഡനമേല്‍ക്കാനായിരുന്നു ഇവരുടെ വിധി.

തുടര്‍ന്ന് മാര്‍ച്ച് 13നും സേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു.

ഓപ്പറേഷന്‍ പുരോഗമിക്കവേ കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ തിമപുരം ഗ്രാമത്തിലേക്ക് തിരിച്ചു. എന്നാല്‍ നീക്കം നേരത്തേ മണത്തറിഞ്ഞ ഗ്രാമത്തിലെ ആളുകള്‍ തിമപുരം നേരത്തേ കാലിയാക്കി. കലിയടങ്ങാത്ത സേനാംഗങ്ങള്‍ ഗ്രാമത്തില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും അടക്കം കണ്ണില്‍ കണ്ടെതെല്ലാം അഗ്നിക്കിരയാക്കി.

തുടര്‍ന്ന് മാര്‍ച്ച് 14ന് മാവോയിസ്റ്റുകളും കോയാ സ്‌ക്വാഡ് അംഗങ്ങളും തമ്മില്‍ കകടുത്ത പോരാട്ടം നടന്നു. ഇതില്‍ മൂന്ന് കോയ സ്‌ക്വാഡിലെ അംഗങ്ങള്‍ കൊല്ലപ്പെട്ടു. അന്ന് രാത്രി ഗ്രാമത്തില്‍ തങ്ങിയ കോയ അംഗങ്ങള്‍ അവിടം വിടുന്നതിന് മുമ്പ് നിരവധി വീടുകളും കെട്ടിടങ്ങളും നശിപ്പിച്ചു. അവരുടെ കൈയ്യിലകപ്പെട്ട ബാര്‍സ് ഭീമ എന്ന ഗ്രാമീണനെ മഴു ഉപയോഗിച്ച് അരുംകൊല നടത്തിയെന്നും ഗ്രാമീണര്‍ ഞെട്ടലോടെ പറയുന്നു.

തട്ടിയെടുത്ത മറ്റൊരു ഗ്രാമീണനായ മന്നു യാദവിനെ ചിന്‍തല്‍നറിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് വെടിവെച്ചുകൊല്ലുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ മോവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു എന്ന വാദമാണ് പോലീസ് നിരത്തിയത്.

മാര്‍ച്ച് 16നും പോലീസ് സംഘം ‘ മാവോയിസ്റ്റ് വേട്ട’ യ്ക്കിറങ്ങി. തര്‍മേത്‌ല ഗ്രാമം വളഞ്ഞ സേനാംഗങ്ങള്‍ ധാന്യപ്പുരകളും വീടുകളും കെട്ടിടങ്ങളും തകര്‍ത്തു. തുടര്‍ന്ന് മാധവി ഹണ്ട, മാധവി ഐത്ത എന്നീ രണ്ടു ഗ്രീമീണരെയും ഇവര്‍ തട്ടിക്കൊണ്ടുപോയി. ഇവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ച് ഇപ്പോഴും ആര്‍ക്കും ഒരു വ്യക്തതയുമില്ല.

അതിനിടെ പ്രതിഷേധം ശക്തമായതോടെ സംഭവത്തെത്തുറിച്ച് അന്വേഷിക്കാന്‍ ദണ്ടേവാഡ കലക്ടര്‍ ആര്‍.പ്രസന്ന ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപാവീതം നല്‍കാനും മറ്റ് നാശനഷ്ടങ്ങളുടെ കണക്കെടുക്കാനും തീരുമാനമായിട്ടുണ്ട്.


2 Responses to “മാവോവാദി വേട്ടയുടെ പേരിലൊരു നരനായാട്ട്”

  1. balan

    വര്‍ഗിസ്ഇനെ പോലെ പല പാവങ്ങളും ഇന്നും രാഷ്ടിയകരണ്ടേ കണ്ണില്‍ കരയുടെ ആയി തിരുന്നു ആ പാവങ്ങളെ വകവരുത്താന്‍ പോലിസികരും!

  2. akash kerala

    സ്റ്റോപ്പ്‌ ദിസ്‌ ഫാസിസ്റ്റ് അട്മിനിസ്ട്രറേന്‍ ഓഫ് ചിദംബരം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.