എഡിറ്റര്‍
എഡിറ്റര്‍
ചണ്ഢീഗഡിലെ ബി.ജെ.പി മന്ത്രിയുടെ ഭാര്യക്ക് റിസോര്‍ട്ടുണ്ടാക്കാന്‍ സര്‍ക്കാര്‍ വക വനഭൂമി; ഭൂമി തിരിച്ചുപിടിക്കാന്‍ ഇനി കഴിയില്ലെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 25th July 2017 12:30pm

ചണ്ഡീഗഡ്: ചണ്ഡീഗഡിലെ ബി.ജെ.പി മന്ത്രിയുടെ ഭാര്യക്ക് റിസോര്‍ട്ടുണ്ടാക്കാന്‍ സര്‍ക്കാര്‍ വക വനഭൂമി. ചണ്ഡീഗഡ് മന്ത്രിയും ബി.ജെ.പി നേതാവുമായ ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിത അഗര്‍വാളിനാണ് 4.12 ഹെക്ടര്‍വനഭൂമി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

ഭാര്യയുടേയും മകന്റേയും പേരിലാണ് റിസോര്‍ട്ടുണ്ടാക്കാനായി ഭൂമി നല്‍കിയിരിക്കുന്നത്. 2009 സെപ്റ്റംബറിലാണ് ഭൂമി ഇടപാട് നടക്കുന്നത്. എന്നാല്‍ രമണ്‍സിങ് സര്‍ക്കാരിലെ നിരവധി ഉദ്യോഗസ്ഥര്‍ അന്നത്തെ ഈ ഭൂമി കൈമാറ്റത്തെ എതിര്‍ത്തിരുന്നു. വിഷയം ചര്‍ച്ചയായ ഈ ഘട്ടത്തില്‍ ഇനി അതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ പ്രതികരണം.


Dont Miss വുമണ്‍സ് വേള്‍ഡ് കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ പതാക തലതിരിച്ച് വീശി അക്ഷയ് ; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി


1990 മുതല്‍ റജുര്‍ സൗത്ത് എം.എല്‍.എയായിരുന്ന ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ ഇപ്പോള്‍ കൃഷി, ജലവിഭവ, മത ട്രസ്റ്റുകള്‍, എന്‍ഡോവ്‌മെന്റ എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. അദ്ദേഹത്തിന്റെ ഭാര്യ റിസോര്‍ട്ട് പണിയാനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ വിദ്യാഭ്യാസം, പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, പാര്‍ലമെന്ററികാര്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

ഛത്തീസ്ഗഢിലെ മഹാസമുന്ദ് ജില്ലയിലെ സിര്‍പൂരിനടുത്തായാണ് ശ്യാം വാതിക എന്ന റിസോര്‍ട്ട് പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി നിരവധി ബുദ്ധമത ഉദ്ഖനങ്ങളുള്ള സ്ഥലമാണിത്. മാത്രമല്ല ഈ മേഖലയെ ടൂറിസ്റ്റ് സാധ്യതയുള്ള മേഖലയായി സര്‍ക്കാര്‍ തന്നെ കണ്ടെത്തിയ സ്ഥലമാണ്.


‘അമിത് ഷാ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ സഞ്ചരിക്കാറില്ല, പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടിലേ ഉറങ്ങൂ’ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ തള്ള് തെളിവുസഹിതം പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്


ഈ പദ്ധതിയില്‍ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാത്രമല്ല മകനും പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതായി ഇന്ത്യന്‍ എക്ര്‌സ്പ്രസ് വ്യക്തമാക്കുന്നു. ആദിത്യ ശ്രീജിത്ത് പ്രൈവറ്റ് ലിമിറ്റഡ്, പര്‍ബാസ വനിജ്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ഇതേ സ്ഥലത്ത് പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തിട്ടുമുണ്ട്.

സരിതാ അഗര്‍വാള്‍, മകന്‍ അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് ഡയറക്ടര്‍മാരാണെന്ന് കമ്പനി രജിസ്ട്രാര്‍ രേഖകളില്‍ നിന്നും വ്യക്തമാണ്. ഇവര്‍ കൈവശപ്പെടുത്തിയ ഈ 4.12 ഹെക്ടര്‍ വനഭൂമി 1994 മാര്‍ച്ച് 2 ന് ജാല്‍കി വില്ലേജിലെ അഞ്ച് കര്‍ഷകര്‍ ജലവിഭവ വകുപ്പിന് ദാനപത്രമായി നല്‍കിയതാണെന്ന് രേഖകളില്‍ കാണിച്ചിരിക്കുന്നത്.

Advertisement