എഡിറ്റര്‍
എഡിറ്റര്‍
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പട്ടു
എഡിറ്റര്‍
Tuesday 11th March 2014 3:54pm

mavo

റായ്പുര്‍: ഛത്തീസ്ഗഢിലെ ദണ്ഡെവാഡാ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 20 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി ജവാന്മാര്‍ക്ക് പരിക്കേറ്റു.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഇന്ന് രാവിലെ പത്തരയ്ക്കാണ് സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സി.ആര്‍.പി.എഫും പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

അഞ്ച് ജവാന്‍മാരുടെ മൃതദേഹം ഇതുവരെയായി കണ്ടെടുത്തിട്ടുണ്ട്.

2010 ഏപ്രിലില്‍ മാവോവാദി ആക്രമണത്തില്‍ 76 പോലീസുകാര്‍ കൊല്ലപ്പെട്ട സ്ഥലത്തു തന്നെയാണ് ഇന്നത്തെ ആക്രമണവും നടന്നിരിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ 30 സിആര്‍പിഎഫ് ജവാന്മാരുള്‍പ്പടെ 44 പേര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഛത്തിസ്ഗഡിലെ സുകുമ ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പടെ രണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Advertisement