റായ്പൂര്‍: ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറുമാവോവാദികളുള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ട. പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ടുഗ്രാമീണര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.

റിഷിദാര്‍,ചെത്തെല്ലോറ ഗ്രാമങ്ങളിലാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രാമീണരെ മറയാക്കി മാവോവാദികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ഐ ജി ആര്‍ കെ വിജ് പറഞ്ഞു. കഴിഞ്ഞദിവസം ജില്ലയിലെ സ്‌കൂളില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.