റായ്പൂര്‍: പശുകര്‍ഷകരില്‍ നിന്ന് ഗോമൂത്രം സംഭരിക്കാന്‍ പദ്ധതിയുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍. പ്രായമായ പശുക്കളെ കര്‍ഷകര്‍ സംരക്ഷിക്കാതെ ചത്തൊടുങ്ങുന്നത് നിത്യസംഭവമായതോടെയാണ് ഗോ സേവാ ആയോഗിന്റെ തീരുമാനം.

ലിറ്ററിന് 10 രൂപ നിരക്കില്‍ ഗോമൂത്രം സംഭരിക്കാനാണ് നീക്കമെന്ന് ഗോ സേവാ ആയോഗ് ചെയര്‍മാന്‍ വിശേഷര്‍ പട്ടേല്‍ പറഞ്ഞു. സംഭരിക്കുന്ന ഗോമൂത്രം കീടനാശിനി നിര്‍മ്മാണത്തിനും വളത്തിനുമായി ഉപയോഗിക്കുന്നതാണ് പദ്ധതി.


Also Read:‘മനുഷ്യശരീരം തിന്ന് എനിയ്ക്ക് മടുത്തു’; കുറ്റസമ്മതവുമായി യുവാവ് കീഴടങ്ങി


ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍ പരിചരണം കിട്ടാതെ 200 പശുക്കള്‍ ചത്തിരുന്നു. ഇത് വന്‍വിമര്‍ശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

ഗോമൂത്രം സംഭരിക്കുന്നതിന് കാശ് കൊടുക്കാന്‍ തുടങ്ങിയാല്‍ കര്‍ഷകര്‍ പ്രായമായ പശുക്കളെ സംരക്ഷിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പത്തല്ല അഞ്ചോ ആറോ രൂപ കൊടുത്താല്‍ പോലും കര്‍ഷകര്‍ പശുക്കളെ സംരക്ഷിക്കാന്‍ തയ്യാറാകുമെന്നാണ് വിശേഷര്‍ പട്ടേലിന്റെ പക്ഷം.