തിങ്ക് സിനിമയുടെ ബാനറില്‍ പ്രവീണ്‍ എം. സുകുമാരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ച്യൂയിങ് ഗം’. സണ്ണി വെയ്ന്‍, തിങ്കള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സുധീര്‍ എം. സുകുമാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ എം. ആര്‍. ഗോപകുമാര്‍, ബൈജു എഴുപുന്ന, ഗോപാല്‍, ചിഞ്ചു മോഹന്‍ തുടങ്ങിയവരും ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ads By Google

ഗ്രാമീണ യുവാവായ ദിനു വെല്‍ഡിങ്ങ് ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരനാണ്. നഗരത്തിന്റെ സന്തതിയായ വയലറ്റ് എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുന്നതോടെ ദിനു എന്ന യുവാവിന്റെ ജീവിതം ആകെ മാറിമറിയുന്നു. തന്റെ സ്വപ്‌നങ്ങളില്‍ നഗരത്തിന്റെ മനോഹാരിത കടന്നുകൂടുന്നു.

ആ സ്വപ്‌നങ്ങളുമായി നഗരത്തിലെത്തുന്ന ദിനു, വയലറ്റുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നു. അതോടെ ദിനുവിന് ജീവിതത്തിന്റെ രീതി തന്നെ മാറിമറയുന്നു. ദിനുവിന്റെ മാറുന്ന സ്വഭാവരീതികളും ജീവിതമുഹൂര്‍ത്തങ്ങളുമായിട്ടാണ് പ്രവീണ്‍ എം. സുകുമാരന്‍ ‘ച്യൂയിങ് ഗം’ പൂര്‍ത്തീകരിക്കുന്നത്.

ഛായാഗ്രഹണം സാക്യ, ഗാനരചന പ്രവീണ്‍ എം. സുകുമാരന്‍, സംഗീതം – ജൊനാഥന്‍ ബ്യുസു, കല- കോയാസ്, മേക്കപ്പ് – സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം – ഭക്തന്‍ മങ്ങാട്, സ്റ്റില്‍സ് – മഞ്ജു ആദിത്യ, അസോസിയേറ്റ് ഡയറക്ടര്‍ – ചേതന്‍, അജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിജയ് ജി. എസ്.പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ച്യൂയിങ് ഗം ചിത്രീകരിച്ചത്. പി.ആര്‍.ഒ: എ.എസ്. ദിനേശ്.