ദുബൈ: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ യു.എ.ഇ സമിതി മഹോത്സവം വ്യാഴവും വെള്ളിയുമായി ജുമൈറയിലെ സഫാ പാര്‍ക്കിനടുത്തെ എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ നടക്കും. പ്രസിഡന്റ് വി.പി.പിള്ള, ജനറല്‍ സെക്രട്ടറി സി.പി.രാമകൃഷ്ണപിള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.

വ്യാഴം രാത്രി എട്ടിന് ഭഗവതി സേവയോടെ ഉത്സവത്തിന് തുടക്കമാവും. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്ക് ഗണപതി ഹോമം, 5.15ന് ഹരിനാമകീര്‍ത്തനം, 7.30 ന് ലളിതാസഹസ്രനാമ അര്‍ച്ചന, ഒന്‍പതിന് ഉദ്ഘാടന സമ്മേളനം, 9.15 ന് തന്ത്രിയെ ആദരിക്കല്‍, 9.30 ന് കുത്തിയോട്ടപ്പാട്ടും ചുവടും എന്നിവയാണ് പ്രധാന ചടങ്ങുകള്‍. അര്‍ച്ചനയും പറയിടീല്‍(നെല്‍പ്പറ) എന്നിവയുമുണ്ടായിരിക്കും. 11 മണിക്ക് കഞ്ഞിസദ്യയോടെ പരിപാടികള്‍ സമാപിക്കും. യു.എ.ഇയിലെ മൂവായിരത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്: 0504562403, 0505941160.

വാര്‍ത്താ സമ്മേളനത്തില്‍ പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വൈസ് പ്രസിഡന്റ് ആര്‍.ചന്ദ്രന്‍പിള്ള, ജോയിന്റ് സെക്രട്ടറി പ്രദീഷ് പി.പിള്ള, കോ ഓര്‍ഡിനേറ്റര്‍ ദിനേശ് ബാലകൃഷ്ണപിള്ള, കണ്‍വീനര്‍ ജി.മോഹന്‍ദാസ്, മധു ഗോപാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.