ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിയെ നിയമിക്കുന്നത് തത്കാലം നിറുത്തിവയ്ക്കാന്‍ കമ്മിഷണര്‍ രാമരാജപ്രേമപ്രസാദ് ഉത്തരവിട്ടത്. അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ് ക്ഷേത്രം തന്ത്രി പ്‌ളാക്കുടി ഉണ്ണിക്കൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കമ്മീഷണറുടെ നടപടി.

നിയമനം നടത്തിയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ശ്രീദേവി വിലാസം ഹിന്ദുമതാ കണ്‍വെന്‍ഷനില്‍ നിന്നുള്ള ഭീഷണിയും നിയമനം തടഞ്ഞ് വെക്കാന്‍ കാരണമായി. എന്നാല്‍ നിയമനം തടഞ്ഞ് വെച്ച് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.


Also Read അവസാന ഹിന്ദുവിന്റെ ശവത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂ: രാഹുല്‍ ഈശ്വര്‍

എന്നാല്‍ ക്ഷേത്രത്തിലെ സമാധാന അന്തരീക്ഷം ആചാരത്തിന്റെ പേര് പറഞ്ഞ് തകരാതിരിക്കാനാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.സുധികുമാര്‍ ഇപ്പോള്‍ പുതിയിടം ക്ഷേത്രത്തില്‍ ശാന്തിജോലിയില്‍ തുടരുന്നുണ്ട്. കോടതി പുതിയ നിര്‍ദ്ദേശങ്ങളൊന്നും ഇക്കാര്യത്തില്‍ തന്നിട്ടുമില്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ചോദിച്ചാല്‍ ഉടന്‍ മന്ത്രിക്ക് വിശദീകരണം നല്‍കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

അതിനിടെ ക്ഷേത്രത്തിന്റെ ആചാരങ്ങളില്‍ ആശ്രയിച്ചാണ് ക്ഷേത്ര പുരോഹിതനെ നിയമിക്കുന്നതെന്നും ടി.ഡി.ബി പ്രസിഡന്റ് പ്രെയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം സുധികുമാറിന് എത്രയും പെട്ടന്ന് നിയമനം നല്‍കണമെന്നാണ് ക്ഷേത്ര സംരക്ഷണസമിതിയുടെ വാദം