മുംബൈ: ക്രിക്കറ്റര്‍ ചേതേശ്വര്‍ പൂജാരയ്ക്ക് വലിയ അഭിനന്ദനം അറിയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍. പൂജാര ഒരു തികഞ്ഞ ടെസ്റ്റ് താരം തന്നെയെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി വ്യക്തമാക്കുന്നത് അതാണെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

Ads By Google

ഇംഗ്ലണ്ടുമായി നടക്കുന്ന രണ്ടാമത്ത ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് പൂജാരയുടെ മികവാണെന്നും 266 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യയെ എത്തിച്ചത് പൂജാരയുടെ കഴിവാണെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു. പൂജാരയുടെ 114 റണ്‍സ് പിന്‍ബലത്തിലാണ് ഇന്ത്യ കരകയറാന്‍ തുടങ്ങിയത്. 119 റണ്ണില്‍ 5 എന്ന നിലയിലായിരുന്നു പൂജാരയുടെ വരവ്.

പൂജാര വളരെ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ടെസ്റ്റ് മത്സരത്തെ നേരിടാന്‍ ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അഹമ്മദാബാദ് ടെസ്റ്റിന് ശേഷം നടക്കുന്ന വിദേശ പര്യടനത്തിലും പൂജാര തിളങ്ങുമെന്നാണ് തോന്നുന്നതെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

ഒരു തുടക്കക്കാരന്റെ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പൂജാര ഓരോ ഇന്നിങ്ങ്‌സും നേരിടുന്നത്. ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ ആദ്യ മത്സരവും ഇത് തെളിയിക്കുന്നതാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും ഗവാസ്‌ക്കര്‍ അഭിപ്രായപ്പെട്ടു.