എഡിറ്റര്‍
എഡിറ്റര്‍
തന്റെ പുസ്തകങ്ങള്‍ മഹാ സാഹിത്യങ്ങള്‍ അല്ലെന്ന് ചേതന്‍ ഭഗത്
എഡിറ്റര്‍
Thursday 20th November 2014 4:48pm

chetan-bagath-01

ന്യൂദല്‍ഹി:  താന്‍ എഴുതിയ നോവലുകള്‍ മഹാസാഹിത്യങ്ങള്‍ അല്ലെന്ന് ചേതന്‍ ഭഗത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാങ്കേതികമായടക്കം എഴുത്തില്‍ താന്‍ മെച്ചപെട്ടിട്ടുണ്ടെന്നും ചേതന്‍ ഭഗത് റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ നോവലുകള്‍ എഴുതുമ്പോള്‍ ലളിതമായ ഇംഗ്ലീഷിലാണ് എഴുതുക. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ലളിതമായ ഭാഷയാണാവശ്യം. എഴുത്ത് തുടങ്ങിയ കാലത്ത് സാഹിത്യ സമൂഹം തന്നെ ഒരു നല്ല എഴുത്തുകാരനായി കണ്ടിരുന്നില്ല. തന്റെ രചനകള്‍ ഇന്ത്യന്‍ ജനതയെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും ചേതന്‍ അഭിമുഖത്തില്‍ പറയുന്നു.ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തില്‍ രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളും അപകര്‍ഷതാ ബോധം ഉള്ളവരാണെന്നും ചേതന്‍ പറയുന്നു.

ഫൈവ് പോയന്റ് സം വണ്‍, ടു സ്‌റ്റേറ്റ്‌സ് അടക്കം കുറഞ്ഞ കാലം കൊണ്ട് ഒട്ടനവധി നേട്ടങ്ങള്‍ നേടിയെടുത്ത എഴുത്തുകാരനാണ് ചേതന്‍ ഭഗത്. കഴിഞ ഒക്ടോബറില്‍ അദ്ദേഹത്തിന്റെ പുതിയ നോവലായ ഹാഫ് ഗേള്‍ ഫ്രണ്ട് പുറത്തിറങ്ങിയിരുന്നു.

Advertisement