എഡിറ്റര്‍
എഡിറ്റര്‍
ശശി തരൂര്‍ ആശുപത്രി വിട്ടു
എഡിറ്റര്‍
Saturday 18th January 2014 9:34am

tharoor2

ന്യൂദല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച കേന്ദ്ര സഹമന്ത്രി ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു.

പുലര്‍ച്ചെ 4 മണിയോടെയാണ് തരൂരിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തരൂരിനെ പ്രവേശിപ്പിച്ചിരുന്നത്.

ഇന്നലെ രാത്രി സുനന്ദ പുഷ്‌ക്കര്‍ മരിച്ചതിന് ശേഷം ഏറെ നേരം പോലീസ് തരൂരിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തരൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

സുനന്ദ പുഷ്‌കറിനെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. പാകിസ്താന്‍ പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂര്‍ പ്രണയത്തിലാണെന്നും ഇതേതുടര്‍ന്ന് സുനന്ദയും തരൂരുമായുള്ള ദാമ്പത്യജീവിതം തെറ്റിയെന്നുമുള്ള വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മരണം.

സുനന്ദയുടേത് സാധാരണ മരണമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകളും പോസ്റ്റുമോര്‍ട്ടവും ആവശ്യമാണ്. ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റം മോര്‍ട്ടം നടക്കുക.

രാത്രി 10 ഓടെ മൃതദേഹം സരോജിനിനഗര്‍ പൊലീസ് ആശുപത്രിയിലേക്ക് നീക്കി. സുനന്ദക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സയിലായിരുന്നെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. ടി.ബിക്ക് ചികിത്സിച്ചിരുന്നതായും വിവരമുണ്ട്.

Advertisement