മോസ്‌കോ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 11ാം റൗണ്ട് മത്സരവും സമനിലയില്‍ പിരിഞ്ഞു. ഇന്നലെ 24 നീക്കങ്ങള്‍കൊണ്ടാണ് കറുത്ത കരുക്കളുമായി ഇറങ്ങിയ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ ഇസ്രായേലി ഗ്രാന്‍ഡ് മാസ്റ്റര്‍ ബോറിസ് ഗെല്‍ഫാന്‍ഡ് തളിച്ചത്.

ഇരുവര്‍ക്കും 5.5 പോയന്റ് വീതമാണുള്ളത്. നാളെ നടക്കുന്ന അവസാന മത്സരവും സമനിലയിലായാല്‍ ടൈ ബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തും. ആദ്യ ആറ് റൗണ്ടും തുല്യനിലയില്‍ കലാശിച്ച ടൂര്‍ണമെന്റിലെ ഏഴാം കളിയില്‍ ഗെല്‍ഫാന്‍ഡും തുടര്‍ന്ന് ആനന്ദും ജയിച്ചിരുന്നു.

പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും സമനിലയായി ഫലം. തിങ്കളാഴ്ച ആനന്ദ് വെള്ളക്കരുക്കളുമായി ഇറങ്ങും. ടൈ ബ്രേക്കര്‍ വേണ്ടി വന്നാല്‍ ബുധനാഴ്ച നടക്കും.