Categories

ചെസ് ഇന്‍സ്‌ക്കൂള്‍ പദ്ധതിയുമായി ഇ.സി.യുവും കാസ്പരോവും

ബെല്‍ജിയം: യൂറോപ്യന്‍ ചെസ് യൂണിയനും കാസ്പരോവ് ചെസ് ഫൗണ്ടേഷനും സംയുക്തമായി ചെസ് ഇന്‍ സ്‌ക്കൂള്‍ എന്ന പദ്ധതിക്ക് രൂപം കൊടുക്കുന്നു. ഇ.സി.യു പ്രസിഡന്റ് സില്‍വിയോ ഡനൈലോവും ചെസ് താരം കാസ്പരോവും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ 8ന് ബെല്‍ജിയത്തിലെ ബ്രസലില്‍ നടന്ന കാസ്പരോവ് ചെസ് ഫൗണ്ടേഷനിലാണ് ചെസ് ഇന്‍ സ്‌ക്കൂള്‍ പദ്ധതി രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. സില്‍വിയോ ഡനൈലോവും സംഘവുമാണ് ചെസ് ഇന്‍ സ്‌ക്കൂള്‍ എന്ന പദ്ധതിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. പദ്ധതിക്ക് പറ്റിയ സ്‌പോണ്‍സര്‍മാരെ തിരയുകയായിരുന്നു ഡനൈലോവും കാസ്പരോവും. ഇതിനിടയിലാണ് യൂറോപ്പ്യന്‍ വിദ്യാഭ്യാസ, സാംസ്‌കാരിക കമ്മീഷണറായ ആന്‍ഡ്രൗള വാസില്യൗവിനെ കണ്ടത്. ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം സമ്മതം മൂളുകയും ചെയ്തു.

സെപ്റ്റംബര്‍ 20ന് സില്‍വിയോ ഡനൈലോവ് യൂറോപ്യന്‍ പാര്‍ലമെന്റ് മെമ്പര്‍മാര്‍ക്കു മുന്നില്‍ ചെസ് ഇന്‍ സ്‌ക്കൂള്‍ പദ്ധതിയുടെ പൂര്‍മണരൂപം അവതരിപ്പിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.