എഡിറ്റര്‍
എഡിറ്റര്‍
ലോകചെസ്സ്: ആനന്ദിന് തോല്‍വി
എഡിറ്റര്‍
Monday 21st May 2012 8:56am

മോസ്‌കോ: ലോക ചെസ് ഫൈനലില്‍ ഇന്ത്യയുടെ താരം വിശ്വനാഥന്‍ ആനന്ദിന് തോല്‍വി. ഇസ്രായേലിന്റെ ബോറിസ് ഗെല്‍ഫാന്‍ ആണ് ഏഴാം റൗണ്ട് ഗെയിമില്‍ 38 നീക്കങ്ങള്‍ക്കൊടുവില്‍ ആനന്ദിനെ തോല്‍പിച്ചത്.

12 ഗെയിമുകളുടെ പോരാട്ടത്തില്‍ ആദ്യ ആറ് ഗെയിമും സമനിലയില്‍ അവസാനിച്ചിരുന്നു. വെള്ളക്കരുക്കളുമായി കളിച്ച ഗെല്‍ഫെന്‍ഡിനെതിരെ ആനന്ദ് 38ാം നീക്കത്തോടെ തോല്‍വി സമ്മതിക്കയായിരുന്നു. എട്ടാംഗെയിം തിങ്കളാഴ്ച നടക്കും.

അഞ്ച് ഗെയിമുകള്‍ ബാക്കിയിരിക്കേ ആനന്ദ് ഒരു പോയന്റിന് പിന്നിലാണ്.

Advertisement