Categories

ചെറില്‍ കോള്‍ വീണ്ടും ഗേള്‍സ് എലൗഡിലേക്ക്

ഹോളിവുഡിലും എക്‌സ് ഫാക്ടര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കും ഒരേപോലെ പരിചിതയായ ചെറില്‍ കോള്‍ ഗേള്‍സ് എലൗഡിലേക്ക് തിരിച്ചുപോകുന്നു. പോപ്പ് ഗായകരുടെ ഗ്രൂപ്പായ ഗേള്‍സ് എലൗഡിലില്‍ നിന്നും കുറച്ചുകാലം ചെറില്‍ വിട്ടിനിന്നിരുന്നു. എന്നാല്‍ തന്റെ വിടവ് നികത്തുന്നതിനും ഗേള്‍സ് എലൗഡില്‍ സജീവമാകുന്നതിനും മുന്നോടിയായി ചെറില്‍ അടുത്തിടെ എക്‌സ്ഫാക്ടര്‍ ജഡ്ജിംങ് പാനലില്‍ നിന്നും രാജിവച്ചിരുന്നു.

ഗേള്‍സ് എലൗഡിലെ കൂട്ടുകാരായ സാരാ ഹാര്‍ഡിംങ്, നിക്കോള റോബേര്‍ട്ട്, കിംബര്‍ലി വാല്‍ഷ്, നദൈന്‍ കോയൈല്‍ എന്നിവരൊപ്പം ഇനി താനുമുണ്ടാവുമെന്ന് ചെറില്‍ അറിയിച്ചതായി എക്‌സ്ഫാക്ടറില്‍ ചെറിലിനൊപ്പമുണ്ടായിരുന്ന ലൂയി വാല്‍ഷ് പറഞ്ഞു.

ഗേള്‍സ് ഏലൗഡിന്റെ 2012ലെ ടൂര്‍ പരിപാടികള്‍ അറേയ്ഞ്ച് ചെയ്യുന്നത് കോള്‍ ആയിരിക്കുമെന്നും വാല്‍ഷ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.