ചെറുതുരുത്തി: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ പുറത്തേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ ആളെ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി ചാര്‍ലിയാണ് അറസ്റ്റിലായത്. വടക്കാഞ്ചേരിയില്‍ വെച്ചാണ് റെയില്‍വേ സംരക്ഷണസേന ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാകമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്നു യുവതി. തുടര്‍ന്ന് ചാര്‍ലി യുവതിയെ ഉപദ്രവിച്ചു. നിലവിളിച്ച യുവതിയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് ത ള്ളിയിട്ട് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.