പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചെറുക്കനും പെണ്ണും ഷൂട്ടിങ് പുരോഗമിക്കുന്നു. ബാലു, റീത്ത എന്നീ ജോഡികളുടെ പ്രണയ കഥപറയുന്ന ചിത്രത്തില്‍ ബാലുവായി രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ്, റീത്തയായി ഏങ്കേയും എപ്പോതും ഫെയിം ദീപ്തിയും എത്തുന്നു..

Ads By Google

മിഥുന്‍ നായര്‍, കെ ബി വേണു, അക്കരക്കാഴ്ചകള്‍ ഫെയിം ജോസ്‌കുട്ടി, അഹമ്മദ് സിദ്ധിഖ്, ദിലീഷ് പോത്തന്‍, പ്രവീണ്‍ അനിടിന്‍, ഹരിലാല്‍, ഗബ്രിയേല്‍ ജോര്‍ജ്, കൃഷ്ണന്‍, രതീഷ് പല്ലാട്ട്, രേവതി ശിവകുമാര്‍, സന്ധ്യാ രമേശ്, അര്‍ച്ചന, സുഭലക്ഷ്മി, ബിന്ദു മുരളി, റിയ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

ഐ.ടി പ്രൊഫഷണലുകളായ ബാലുവും റീത്തയും സുഹൃത്തുക്കളാകുന്നതും പ്രണയത്തിനിടയ്ക്കുള്ള യാത്രയും അതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണയം പ്രതികാരമായും ശത്രുതയായും മാറുന്ന കഥ നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ടാണ് നിര്‍മിക്കുന്നത്.

വര്‍ത്തമാനകാല ജീവിത പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവും സമന്വയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പ്രദീപ് നായര്‍, രാജേഷ് വര്‍മ്മ എന്നിവരുടേതാണ്. ഛായാഗ്രഹണം- മനോജ് മുണ്ടയാട്ട്, ഗാനരചന – റഫീഖ് അഹമ്മദ്‌