ചേര്‍ത്തല: ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഡോക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ അവധിദിനങ്ങള്‍ ആസ്വദിക്കാന്‍ ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവശസ്ത്രക്രിയയ്ക്കു വിധേയരാക്കിയതായാണ് പരാതി ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 29 ഗര്‍ഭിണികള്‍ക്കു സിസേറിയന്‍ നടത്തിയെന്നായിരുന്നു ആരോപണം. അതേസമയം ആശുപത്രിയില്‍ ഒരു ദിവസം 21 ഗര്‍ഭിണികളെയാണ് സിസേറിയന് വിധേയരാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.