എഡിറ്റര്‍
എഡിറ്റര്‍
തരൂര്‍ സ്ഥാനാര്‍ത്ഥിയായത് ചട്ടങ്ങള്‍ ലംഘിച്ച്: ചെറിയാന്‍ ഫിലിപ്പ്
എഡിറ്റര്‍
Wednesday 19th March 2014 12:16pm

cheriyan--sasi

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ ശശി തരൂര്‍ യഥാര്‍ത്ഥ സ്വത്തു വിവരങ്ങളല്ല തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതെന്ന് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം.

ശശി തരൂര്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്തു വിവരങ്ങളില്‍ സുനന്ദപുഷ്‌കറിന്റെ സ്വത്തുവകകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനും ഇടത് സഹചാരിയുമായ ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചിരിക്കുന്നത്.

2009-ലെ തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചപ്പോള്‍ ഭാര്യ സുനന്ദപുഷ്‌റിന് അഞ്ചു കോടിയുടെ ആസ്തിയുള്ളതായി ശശി തരൂര്‍ വെളിപ്പെടുത്തിയിരുന്നു. പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം സുനന്ദയുടെ മരണ ശേഷം സ്വത്തുക്കള്‍ അവരുടെ മകനും ഭര്‍ത്താവായ ശശിതരൂരിനും അവകാശപ്പെട്ടതാണ്.

എന്നാല്‍ ഈ സ്വത്തു വകകളെ സംബന്ധിച്ച് തരൂര്‍ കമ്മീഷന്‍ മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചാണ് തരൂര്‍ സ്ഥാനാര്‍ത്ഥിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശശി തരൂര്‍ കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്ക് 23 കോടിയുടെ ആസ്തിയും കൂടാതെ ഒന്നര ലക്ഷം വിലമതിക്കുന്ന ഫിയറ്റ് കാറുമുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.

Advertisement