Categories

ചെറിയാന്‍ ഫിലിപ്പിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

cherian-philipതിരുവനന്തപുരം: 46 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിനും മാനേജിങ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാലിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ മ്യൂസിയം പോലീസിനോട് നിര്‍ദ്ദേശിച്ചത്. നരഹത്യയ്ക്കും കൃത്യനിര്‍വ്വഹണത്തിലെ വീഴ്ചയ്ക്കും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിയ്ക്കപ്പെട്ട പൊതു താല്‍പ്പര്യ ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവ്.

തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് പരീത് പിള്ള കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.