എഡിറ്റര്‍
എഡിറ്റര്‍
സംഘടനാ ചര്‍ച്ച: രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി
എഡിറ്റര്‍
Friday 21st June 2013 9:17am

chennithala

ന്യൂദല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി. കേരളത്തിലെ സംഘടനാ കാര്യങ്ങള്‍ ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാനാണ് ചെന്നിത്തല ദല്‍ഹിയിലെത്തിയത്.

സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുള്‍ വാസ്‌നിക് തുടങ്ങിയവരുമായി ചെന്നിത്തല ചര്‍ച്ച നടത്തും. തന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിവാദത്തില്‍ അദ്ദേഹം കേന്ദ്ര നേതാക്കളെ നിലപാട് അറിയിക്കും.

Ads By Google

സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സ്ഥിതികള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കെ.പി.സി.സി എക്‌സിക്യൂട്ടീവ് പുനസംഘടനയും താഴെത്തട്ടിലേക്കുള്ള പുനസംഘടനാ വിഷയങ്ങളും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

തിങ്കളാഴ്ചയാണ് ദല്‍ഹി യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും അടിയന്തര യു.ഡി.എഫ് യോഗം ഉണ്ടായിരുന്നതിനാല്‍ യാത്ര നീട്ടിവെയ്ക്കുകയായിരുന്നു.

കേരളത്തിന്റെ സംഘടനാ ചുമതല വഹിച്ചിരുന്ന മധുസൂദനന്‍ മിസ്ത്രിയെ കഴിഞ്ഞ സംഘടനാ പുനസംഘടനയില്‍ കോണ്‍ഗ്രസ് നേതൃത്വം മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മുകുള്‍ വാസ്‌നിക്കിന് ചുമതല നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം മൂന്നിന് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട്  ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം എഐസിസി സെക്രട്ടറിയായി നിയമിതനായ വി.ഡി സതീശന്‍ ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തെത്തി ചുമതലയേല്‍ക്കും.

Advertisement