എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസഭാ പുന:സംഘടന വേണമെന്ന് അഭിപ്രായമില്ലെന്ന് ചെന്നിത്തല
എഡിറ്റര്‍
Tuesday 25th March 2014 8:33pm

chennithala3

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന വേണമെന്ന് അഭിപ്രായമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അങ്ങനെയൊരു അഭിപ്രായമുണ്ടാകാമെന്നും എന്നാല്‍ മുന്നണിയോ കോണ്‍ഗ്രസോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ പുന:സംഘടനയുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുംസംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടും. വിഎസിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ അധികാരത്തിന് വേണ്ടിയുള്ളതാണെന്നും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകാതിരിക്കാനുമാണെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാ സമുദായസംഘടനകളോടും നല്ല ബന്ധമാണെന്നും ആരോടും വെറുപ്പോ അകല്‍ച്ചയോ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisement