ഏറണാകുളം : മുസ്‌ലീം ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം കൊടുക്കാമെന്ന് തങ്ങള്‍ പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. ജമാഅത്തെ ഇസ് ലാമിയുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടോയെന്ന കാര്യം സി.പി.ഐ.എം വ്യക്തമാക്കണം. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള രഹസ്യ കൂട്ടുകെട്ട് വോട്ടുനേടാന്‍ ആരുടെ സഹായവും തേടും എന്ന സി.പി.ഐ.എമ്മിന്റെ അവസരവാദ നയമാണ് വ്യക്തമാക്കുന്നത്.

കെ.സുധാകരനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.