തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ വെല്ലുവിളിക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ലോട്ടറി മാഫിയയ്ക്ക് കീഴടങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാലരവര്‍ഷം അഴിമതി നടത്തിയ ഒരു മന്ത്രിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഇപ്പോള്‍ ഭരിക്കുന്ന പലരും പിന്നീട് ജയിലില്‍ പോകേണ്ടിവരുമെന്ന കാര്യം ഓര്‍ത്തോളൂ. യു.ഡി.എഫിലെ സീറ്റുവിഭജനം സമാധാനപരമായി പൂര്‍ത്തിയാകും. തൊടുപുഴ സംഭവം നിര്‍ഭാഗ്യകരമായിപോയി. പരസ്യപ്രസ്താവന നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ചെന്നത്തല പറഞ്ഞു.