എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തലയുടെ അഭിമുഖം വ്യാജമെന്ന് കെ സുധാകരന്‍
എഡിറ്റര്‍
Wednesday 22nd May 2013 11:26am

sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു കൊണ്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടേതായി  പ്രസിദ്ധീകരിച്ച അഭിമുഖം വ്യാജമാണെന്ന് കെ സുധാകരന്‍ എം.പി.

മന്ത്രിസ്ഥാനത്തിന് ഐ ഗ്രൂപ്പോ ചെന്നിത്തലയോ ആവശ്യം ഉന്നയിച്ചിട്ടില്ല. ഇങ്ങനെ ഒരു വാര്‍ത്ത വന്നപ്പോള്‍ ചെന്നിത്തലയുമായി സംസാരിച്ചു. അങ്ങനെ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്.

Ads By Google

ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്റിനെ യാതൊന്നും ധരിപ്പിച്ചിട്ടില്ല. ഗണേഷിന്റെ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് യുഡിഎഫിനെ അറിയിക്കണം.

രമേശ് ചെന്നിത്തലയെ അപമാനിക്കാനും താഴ്ത്തിക്കെട്ടാനും വേണ്ടി മാത്രം പടച്ചുവിടുന്ന വാര്‍ത്തകളാണ് ഇതെല്ലാം. കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ചിലരാണ് ഇത്തരം കള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതും.

ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് പിറകെ നടന്നിട്ടില്ലെന്നും സാമുദായിക നേതാക്കള്‍ സംയമനം പാലിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ വഴിയെന്നും തനിക്ക് തന്റെ വഴിയെന്നും ചെന്നിത്തല പറഞ്ഞു.

Advertisement