എഡിറ്റര്‍
എഡിറ്റര്‍
ഇടതുമുന്നണിയിലേക്ക് യു.ഡി.എഫില്‍ നിന്ന് ആരും പോകില്ല: ചെന്നിത്തല
എഡിറ്റര്‍
Friday 8th June 2012 12:30pm

കാസര്‍ഗോഡ്: ഇടതുമുന്നണിയിലേക്ക് യു.ഡി.എഫില്‍ നിന്ന് ഒരാള്‍ പോലും പോകില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് വിപുലപ്പെടുത്തണമെന്ന് പറയുന്നത് മുന്നണി ദുര്‍ബലമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫില്‍ ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ല. ഏകപ്രശ്‌നമായ പിള്ള-ഗണേശ് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നയമാണ് സി.പി.ഐ.എമ്മിന്റേത്. അത് അവര്‍ അസാനിപ്പിക്കണം. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണെന്നും ഇതിനെ തടസപ്പെടുത്തുന്ന നടപടികളില്‍ നിന്നും സി.പി.ഐ.എം പിന്മാറണമെന്നും അന്വേഷണത്തെ സി.പി.ഐ.എം എന്തിനു ഭയക്കണമെന്നും ചെന്നിത്തല ചോദിച്ചു.

പോലീസ് സേനയിലെ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കരുതെന്നും അത്തരത്തിലൊരു വാര്‍ത്ത തന്നെ ജനങ്ങള്‍ക്ക് ഗുണകരമല്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരുണെ്ടങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്- അദ്ദേഹം വ്യക്തമാക്കി.

Advertisement