കൊച്ചി: എ.പി അബ്ദുള്ളക്കുട്ടിയുടെ വാക്കുകളേക്കാള്‍ രമേശ് ചെന്നിത്തലയുടെ സമീപനമാണ് തന്നെയേറെ വേദനിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.  അബ്ദുള്ളക്കുട്ടിയെ ന്യായികരിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം തീരെ ഉചിതമല്ല. പ്രശ്‌നം അവസാനിച്ചെന്ന ചെന്നിത്തലയുടെ പരാമര്‍ശം ദു:ഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാനുള്ള മര്യാദ പോലും കാണിക്കാതെയാണ് ചെന്നിത്തല പ്രസ്താവനയിറക്കിയത്. അബ്ദുള്ളക്കുട്ടിയുടെ പെരുമാറ്റം മാത്രമാണ് വികസന കോണ്‍ഗ്രസിലെ മോശപ്പെട്ട സംഭവമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.