Categories

കേര­ള­ത്തി­ലേത് തീവെട്ടിക്കൊ­ളള

ramesh-rwതിരുവനന്തപുരം: സി പി ഐ എമ്മിന്റെ അംഗീകാര­മുണ്ടെങ്കില്‍ ഏത് തീവെട്ടിക്കൊള്ളയും നടത്താമെന്ന അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നി­ത്ത­ല. ത­ന്നെ പോ­ലെ മ­റ്റു മ­ന്ത്രി­മാരും കു­ടും­ബാ­ഗങ്ങളെ പേഴ്‌സണല്‍ സ്റ്റാ­ഫില്‍ ഉള്‍­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട­ന്ന് ശ്രീമ­തി പ­റഞ്ഞ­ത് കേര­ളം ഞെ­ട്ട­ലോ­ടെ­യാ­ണ് കേ­ട്ട­ത്. ഇതി­നൊ­ക്ക പാര്‍­ട്ടി­യു­ടെ അ­നു­മ­തി­യു­ണ്ട് പോ­ലും. ഈ പാര്‍­ട്ടി­ക്ക് എ­ങ്ങി­നെ അ­ണി­ക­ളു­ടെ തെ­റ്റ്­ തി­രു­ത്താ­നാവും ചെന്നി­ത്ത­ല ചോ­ദിച്ചു. സര്‍ക്കാരിന്റെ ഭരണ പരാജയത്തിനും ഗുണ്ടാമാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെസംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തുന്ന ധര്‍ണ സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെപ്പറ്റി മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെ­ടു­ത്തണം. ആഭ്യന്തരമന്ത്രിയുടെ കരങ്ങള്‍ ശുദ്ധമല്ലെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങളോട് അല്‍പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴി­യണം. ഇടത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ശാപമായി മാറിയിരിക്കുകയാണ്. ഗുണ്ടാനിയമത്തില്‍ വെള്ളം ചേര്‍ത്ത് ഗുണ്ടകളെ സംരക്ഷിക്കുന്ന അവസ്ഥയാണ് ഇന്നുള്ള­ത്. ചെ­ന്നി­ത്ത­ല പ­റഞ്ഞു.

കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് ധര്‍ണ ഉദ്ഘാടനം ചെയ്­തത്. മ­ല­പ്പുറ­ത്ത് മു­സ്ലിം­ലീ­ഗ് നേ­താ­വ് പി.കെ കു­ഞ്ഞാ­ലി­കു­ട്ടിയും കോ­ഴി­ക്കോ­ട്ട് ജ­ന­താ­ദള്‍ സംസ്ഥാ­ന പ്ര­സിഡന്റ് എം പി വി­രേ­ന്ദ്ര­കു­മാ­റും ധര്‍­ണ്ണ ഉ­ത്­ഘാട­നം ചെ­യ്തു. തെരഞ്ഞെടുപ്പ് പരിഗണിച്ച് ആലപ്പുഴയേയും കണ്ണൂരിനേയും ധര്‍ണയില്‍ നിന്നും ഒഴിവാക്കിയി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.