മലപ്പുറം: സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. അഴിമതി് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം. കേരള പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ (കെ പി എസ് ടി യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാഠപുസ്തക അച്ചടിയില്‍ കെ എസ് ടി എ ഇടപെടുകയും ക്രമക്കേട് നടത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. പാഠപുസ്തകം സൗജന്യമായി വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സര്‍ക്കാറിനു നല്‍കുന്നത്. ഈ ഫണ്ട് ഉപയോഗിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അച്ചടിക്കരാര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് മറിച്ചു നല്‍കുകയാണ്. ഇത്തരത്തില്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ നിലവാരമില്ലാത്തതാണെന്നും ചെന്നത്തല ആരോപിച്ചു.

Subscribe Us: