എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാംമന്ത്രി: കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചെന്നിത്തല
എഡിറ്റര്‍
Tuesday 27th March 2012 2:42pm

കോണ്‍ഗ്രസ് പാര്‍ട്ടി അക്കാര്യത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങളത് ചര്‍ച്ച ചെയ്യും. ലീഗ് യു.ഡി.എഫിലെ ഒരു അഭിവാജ്യഘടകമാണ്. രണ്ടാം കക്ഷിയാണ്. അവരൊരു ആവശ്യം മുന്നോട്ടുവെച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യും. ഇതുവരെ ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ അതിനെപ്പറ്റി അഭിപ്രായം പറയാനാവില്ല.

ചര്‍ച്ചകള്‍ നേരത്തെയുണ്ടായിട്ടുണ്ട്. ഇല്ലെന്നല്ല ഞാന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി അതിനെപ്പറ്റി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. അഞ്ചാം മന്ത്രിസ്ഥാനം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്തുകഴിഞ്ഞാല്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്ത്, കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതുവരെ തീരുമാനമൊന്നുമുണ്ടായിട്ടില്ല. യു.ഡി.എഫിലെ പലയാളുകളും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ഇത് കോണ്‍ഗ്രസിന്റെ സീറ്റാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും.

Advertisement