എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ മികച്ച പ്രവര്‍ത്തനം നടത്തി: ചെന്നിത്തല
എഡിറ്റര്‍
Wednesday 1st January 2014 3:00pm

chennithala222

തിരുവനന്തപുരം: മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.

കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിച്ച് ജനന്മയയ്ക്കായുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും.

വകുപ്പിനെ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പറയും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്.

അദ്ദേഹം ദീര്‍ഘകാലമായി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു അപാകത വന്നിട്ടുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹത്തെ ഏല്‍പ്പിച്ച എല്ലാ വകുപ്പും നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനത്തിലെ അപാകത കാരണമാണ് വകുപ്പ് മാറിയതെന്ന വിലയിരുത്തല്‍ ശരിയല്ല.

ഏത് മന്ത്രി ഏത് വകുപ്പ് എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. മുഖ്യമന്ത്രിയും ഹൈക്കമാന്‍ഡിന്റേയും തീരുമാനത്തിനനുസരിച്ചാണ് വകുപ്പ് മാറിയത്.

എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും യോജിപ്പിച്ച് കൊണ്ട് പോകുന്ന പ്രവര്‍ത്തനമാണ് ഇത്രയും കാലം നടത്തിയത്. പക്ഷാപാതപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും നേതൃത്വം കൊടുക്കും.

രൂപീകരണ സമയത്ത് തന്നെ സര്‍ക്കാറില്‍ ചേരണമെന്ന് പറഞ്ഞിരുന്നു. അന്ന് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.  സര്‍ക്കാരിലേക്കില്ല എന്ന് 2 തവണ പറഞ്ഞതുമാണ്.

ഏതെങ്കിലും സ്ഥാനത്തിന് പിന്നാലെയുള്ള പരക്കം പാച്ചില്‍ നടത്തിയിട്ടില്ല. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹൈക്കമാന്‍ഡ് ഉത്തരവാദിത്തം ഏല്‍പ്പിച്ചാല്‍ അത് അനുസരിക്കാനുള്ള ബാധ്യത ഉണ്ട്.

അവിടെ വ്യക്തിതാത്പര്യം പ്രശ്‌നമല്ല. പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ ഏത് സ്ഥാനവും സ്വീകരിക്കും. ഏത് സമയം സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

കെ.പി.സി.സിയില്‍ കഴിഞ്ഞ 20 വര്‍ഷക്കാലം കൊണ്ട് മികച്ച പ്രവര്‍ത്തന ശൈലി ഉണ്ടാക്കിയിട്ടുണ്ട്. അതേ ശൈലിയില്‍ തന്നെ ഇനിയും മുന്നോട്ട് പോകും.

ഞാന്‍ മന്ത്രിയായാല്‍ എല്ലാം ശരിയായി എന്ന് പറയുന്നത് ശരിയില്ല. അത് പ്രവര്‍ത്തനത്തിലൂടെ വിലയിരുത്താം. കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ള സീനിയര്‍ നേതാവാണെന്നും അദ്ദേഹവുമായുള്ള എല്ലാ പ്രശ്‌നങ്ങളും കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement