കൊച്ചി: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയത് പോളിറ്റ് ബ്യൂറോ ഇടപെടലിനെ തുടര്‍ന്നാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സാന്റിയാഗോ മാര്‍ട്ടിന് പി.ബിയിലുള്ള സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോട്ടറി കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണെങ്കില്‍ സാന്റിയാഗോ മാര്‍ട്ടിനൊപ്പം തോമസ് ഐസക്കിന്റെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.