ശബരിമല: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിഷയം യു.ഡി.എഫിന്റെ പരിഗണനയിലാണെന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അംഗബലം നോക്കുകയാണെങ്കില്‍ ലീഗിന് അഞ്ചോ ആറോ മന്ത്രി സ്ഥാനം ആവശ്യപ്പെടാം.

മുസ്‌ലിംലീഗ് അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് പലപ്രാവിശ്യം ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമെ യു.ഡി.എഫ് ഒരു നിലപാട് എടുക്കു എന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us:

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനേക്കുറിച്ച് യു ഡി എഫില്‍ തീരുമാനമായെന്ന് കഴിഞ്ഞ ദിവസം മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വ്യക്തമാക്കിയിരുന്നു. അഞ്ചാം മന്ത്രിയുടെ വകുപ്പിനേക്കുറിച്ച് ലീഗ് നേതൃത്വം തീരുമാനമെടുക്കുമെന്ന് മന്ത്രി എം കെ മുനീറും അറിയിച്ചിരുന്നു.

Malayalam news, Kerala news in English