Administrator
Administrator
ചെന്നിത്തലയുടെ നീക്കം മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട്: കോടിയേരി
Administrator
Monday 25th July 2011 1:17pm

kodiyery balakrishnanതിരുവനന്തപുരം: കണിച്ചു കുളങ്ങര കേസില്‍ രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ. ചെന്നിലക്ക് ക്ലീന്‍ ചിറ്റ് നല്‍കി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയെ നിരപരാധിയാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement