തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനോട് വിയോജിപ്പാണെന്നും മാരകകീടനാശിനി നിരോധിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാനകോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വിയോജിപ്പ് കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിനെ അറിയിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മദ്യനയം കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി ഈ മാസം 11ന് ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. 16ന് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.