Administrator
Administrator
എന്‍ഡോസള്‍ഫാന്‍: പ്രധാനമന്ത്രി ഉറപ്പ് നല്‍കി- ചെന്നിത്തല
Administrator
Monday 25th April 2011 2:39pm

ramesh-chennithalന്യൂദല്‍ഹി: ഐ.സി.എം ആറിന്റെ പഠനറിപ്പോര്‍ട്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത കേരളസന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി കാസര്‍കോടു സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തോട് ആലോചിക്കാതെയാണ് മുഖ്യമന്ത്രി ഉപവാസം നടത്തുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം പങ്കെടുക്കാത്തതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കാന്‍ യു.ഡി.എഫ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാന ഗവണ്‍മെന്റ് അപേക്ഷ നല്‍കിയാല്‍ ധനസഹായത്തെക്കുറിച്ച് പരിഗണിക്കാമെന്നു പ്രധാനമന്ത്രി പറഞ്ഞതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Advertisement