എഡിറ്റര്‍
എഡിറ്റര്‍
പോലീസ് സ്റ്റേഷനുകളില്‍ നിരപരാധികളുടെ കണ്ണുനീര്‍ വീഴരുത്: ചെന്നിത്തല
എഡിറ്റര്‍
Thursday 16th January 2014 1:47pm

chennithala222

തിരുവനന്തപുരം:  പോലീസ് സേന ജനസൗഹൃദം നിലനിര്‍ത്തിക്കൊണ്ട് നിയമവാഴ്ചയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ സേനയായി മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

വര്‍ഗ്ഗീയ-സമുദായിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും പരമാവധി കുറച്ചുകൊണ്ടുവരുന്നതിനും ഗുണ്ടാ-ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യുന്നതിനും നിങ്ങള്‍ ഓരോരുത്തരും വ്യക്തിപരമായ സത്യസന്ധതയും ഡിപ്പാര്‍ട്ട്‌മെന്റിനോടുള്ള കൂറും ആത്മാര്‍ത്ഥയും നിലനിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറയുന്നു.

പോലീസ് സ്റ്റേഷനുകളില്‍ നിസ്സഹായയായ ഒരു സ്ത്രീയുടെയോ നിരാലംബനായ വ്യക്തിയുടെയോ കണ്ണുനീര്‍ വീഴാതെ നിങ്ങള്‍ നോക്കണം.
ഒരു അഴിമതിരഹിത-നിര്‍ഭയ കേരളത്തിനായി പോലീസുകാര്‍ നിലകൊള്ളേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഓരോ പോലീസ് സേനാംഗവും ഇത്തരമൊരു പ്രതിജ്ഞയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ഏറ്റുവും മാന്യമായ ഭാഷാ മാത്രം ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് മെച്ചപ്പെട്ടൊരു പോലീസ് സേനയായി കേരളാ പോലീസ് മാറുന്നത്.

നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാടാണ് തനിക്കുള്ളതെന്നും ജനസൗഹൃദപരവുമായ ഒരു പോലീസ് സേനയെ വാര്‍ത്തെടുക്കാനും, സ്ത്രീ-ശിശു സുരക്ഷ ഉറപ്പാക്കാനും തന്റെ കഴിവും ഉപയോഗിക്കുമെന്നും ചെന്നിത്തല പറയുന്നു.

Advertisement