ramesh-rwആലപ്പുഴ: കണ്ണൂര്‍ ജില്ലാ കളക്ടറെ മാറ്റിയതു­കൊണ്ട്് മാത്രം കാര്യമില്ലെന്നും വോട്ടര്‍പട്ടിക തിരുത്തുകയാണ് വേണ്ടതെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെ­ന്നി­ത്ത­ല. കണ്ണൂരില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടു­ക്ക­ണ­മെന്നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെട്ടു.

കണ്ണൂരില്‍ സ്വതന്ത്രവും നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നടപടിയെടു­ക്കണം. ഒരു കലക്ടറും ചെയ്യാത്ത നടപടിയാണ് കണ്ണൂര്‍ കലക്ടര്‍ ചെയ്തത്. കലക്ടര്‍ സി പി ഐ എമ്മിന്റെ ഏജന്റായി പ്രവര്‍ത്തിച്ചു. ജനാധിപത്യത്തിനു നിരക്കാത്ത നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. കലക്ടറെ മാറ്റുന്നതല്ല ജനാധിപത്യ വിരുദ്ധമായ നടപടി, മറിച്ച് കള്ളവോട്ടര്‍മാരെ ചേര്‍ക്കുന്നതാണ്.

വോട്ടര്‍ പട്ടികയില്‍ ക്രമ വിരുദ്ധമായി ആളെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തിയല്ലേയെന്ന് കലക്ടറെ നീക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിക്കുന്ന പിണറായി വിജയന്‍ തന്നെ വിശദീകരിക്കണമെ­ന്നും ചെന്നിത്തല ആലപ്പുഴയില്‍ ആവശ്യപ്പെ­ട്ടു.