മാവേലിക്കര: പ്രായവും പദവിയും മറന്ന് ലതികാ സുഭാഷിനോട് നിന്ദ്യമായി സംസാരിച്ച വി.എസ് ജനങ്ങളോട് മാപ്പുപറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

എതിരാളികളെ പരിഹസിക്കുന്ന മാന്യതയില്ലാത്ത ശൈലിയാണ് എക്കാലത്തും വി.എസ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളുടെ വോട്ട് തട്ടാന്‍ വേണ്ടി സ്ത്രീസംരക്ഷകന്‍ ചമയുന്ന വി.എസിന്റേത് കപടമുഖമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.