തിരുവനന്തപുരം: നിയമസഭയില്‍ കയ്യാങ്കളി നടത്തിയ പ്രതിപക്ഷം ജനാധിപത്യത്തിനു കളങ്കമേല്‍പ്പിച്ചതായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.അവര്‍ ജനങ്ങളോടു മാപ്പു പറയണമെന്നും ചെന്നിത്തല പറഞ്ഞു.

ഭരണം നഷ്ടപ്പെട്ടതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷം. വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ച സി.പി.ഐ.എം ഇപ്പോള്‍ നുണ പ്രചരണം നടത്തി തെറ്റിനെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ്. നിയമസഭയില്‍ എം.എല്‍.എ മാരെ വോക്കി ടോക്കി കൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡ് അടിച്ചുവെന്നാണ് ദേശാഭിമാനി എഴുതിയിരിക്കുന്നത്. നിയമസഭയ്ക്കുള്ളില്‍ വോക്കി ടോക്കി കൊണ്ടുപോകാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം കാര്യങ്ങളിലെങ്കിലും പ്രാഥമിക അന്വേഷണം നടത്തിയശേഷം എം.എല്‍.എ മാരെ ന്യായീകരിക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഇത്തരം പിഴവ് പറ്റില്ലായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us: