ഇടുക്കി: മന്ത്രി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നടത്തിയ പ്രസംഗം അതിരുകടന്നുപോയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതിരുവിട്ട ഭാഷയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. പി.സി ജോര്‍ജ് അടക്കം ആരായാലും പ്രസംഗത്തില്‍ മാന്യത പുലര്‍ത്തണമെന്നും ചെന്നിത്തല വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കള്‍ പറയാന്‍ മടിക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ഗണേഷ് നടത്തിയത്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വാക്കുകളില്‍ മാന്യത പാലിക്കണം. ഇവരുടെ നാവില്‍ നിന്നുവന്ന പിഴവ് പ്രതിപക്ഷം ആയുധമാക്കുകയാണ്. അടിസ്ഥാന രഹിതമായ ആരോപണം ഉയര്‍ത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Subscribe Us:

malayalam news