Categories

Headlines

ലീഗ് ബാധ്യതയാണ്; അനുഭവമാണത്- ചെന്നിത്തല; നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ധൈര്യമുണ്ടോയെന്ന് ലീഗ്

RAMESH CHENNITHALA, KPCC PRESIDENT, KERALA.

കോഴിക്കോട്: ##ലീഗ് ബാധ്യതയാകുമെന്ന് പഴയ നേതാക്കള്‍ പറഞ്ഞത് സത്യമായെന്ന് ##ചെന്നിത്തല. കെ.പി.സി.സി മുന്‍ പ്രസിഡന്റ് ഗോവിന്ദന്‍ നായരുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ചെന്നിത്തലയെ വെല്ലുവിളിച്ച് ലീഗ് നേതൃത്വവും രംഗത്ത്.
Ads By Google

ലീഗ് ബാധ്യതയാകുമെന്ന് പണ്ട് സി.കെ.ജി പറഞ്ഞത് സത്യമായി. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു പറയുന്നത്. ഇത്തരക്കാരുടെ അനാവശ്യമായ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന് ബാധ്യതയാകുമെന്നും സി.കെ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതെല്ലാം സത്യമായെന്നും രണ്ടോ മൂന്നോ സീറ്റ് നല്‍കിയാല്‍ ഇക്കൂട്ടര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

പ്രസ്താവന വിവാദമായതോടെ ലീഗ് വിമര്‍ശനവുമായി രംഗത്തു വന്നു. പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കാന്‍ ധൈര്യമുണ്ടോ എന്ന് ##കെ.പി.എ മജീദ് ചോദിച്ചു. നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ നാളെ മറുപടി നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തലയുടെ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ ലീഗ് ഞായറാഴ്ച മലപ്പുറത്ത് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.എ മജീദിന്റെ പ്രസ്താവന വന്നതോടെ ചെന്നിത്തല നിലപാട് മാറ്റി. ലീഗിനെ കുറിച്ച് താനൊന്നും പറഞ്ഞില്ലെന്നും. തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. സി.കെ ഗോവിന്ദന്‍ നായര്‍ മുമ്പ് പറഞ്ഞ കാര്യം അദ്ദേഹത്തെ അനുസ്മരണ യോഗത്തില്‍ പറഞ്ഞതാണ്. ഇപ്പോഴത്തെ മുന്നണിയെ കുറിച്ചല്ല പരാമര്‍ശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ലീഗ് യു.ഡി.എഫിന്റെ അനിവാര്യ ഘടകമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചെന്നിത്തലയുടെ തിരുത്ത് ഉണ്ടായെങ്കിലും ##ഇ.ടി മുഹമ്മദ് ബഷീറും വിമര്‍ശനവുമായി രംഗത്തുണ്ട്. ചെന്നിത്തലയുടെ പ്രസ്താവന ഗൗരവതരമാണ്. മറുപടി നാളെ നടക്കുന്ന നേതൃയോഗത്തിന് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നിത്തലയുടെ പരാമര്‍ശത്തേക്കാള്‍ ആര്യാടനും കെ. മുരളീധരനും ചെന്നിത്തലക്ക് പിന്തുണയുമായി വന്നത് വിഷയത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നുണ്ട്. രമേശ് ചെന്നിത്തല ഇപ്പോഴാണ് യഥാര്‍ത്ഥ കെ.പി.സി.സി പ്രസിഡന്റായത്. ##കോണ്‍ഗ്രസ് ശക്തമായ പ്രദേശത്ത് ലീഗുമായി വേദി പങ്കിടരുതെന്ന പാര്‍ട്ടി നിര്‍ദേശം കോണ്‍ഗ്രസില്‍ പാലിക്കുന്നത് താന്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് ##ആര്യാടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കെ.മുരളീധരന്‍ രൂക്ഷമായ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് അടുക്കും മുമ്പേ ഇക്കൂട്ടര്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നതായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള വിലപേശല്‍ ചിലര്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നുമാണ് മുരളിയുടെ മുരളിയുടെ വിമര്‍ശനം.

യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ മുന്നണി വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. ഇവര്‍ വിട്ടുപോയാല്‍ എവിടേക്ക് ചെന്നുകയറാന്‍. ഇവര്‍ക്ക് ചെന്നുകയറാന്‍ വേറെ മുന്നണിയില്ലെന്നും ##മുരളീധരന്‍ പറഞ്ഞു.