എഡിറ്റര്‍
എഡിറ്റര്‍
ട്രെയിനിലെ സുരക്ഷ: കേന്ദ്രസര്‍ക്കാരിനെതിരെ ചെന്നിത്തലയുടെ വിമര്‍ശനം
എഡിറ്റര്‍
Monday 6th January 2014 11:15am

chennithala222

തിരുവനന്തപുരം: റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ആഭ്യന്തരമന്ത്രി ##രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം.

തീവണ്ടിയില്‍ സുരക്ഷ കുറയുന്നത് കേന്ദ്രത്തിന്റെ അനാസ്ഥമൂലമാണെന്നും ചോദ്യോത്തരവേളയില്‍ ചെന്നിത്തല പറഞ്ഞു.

തീവണ്ടികളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടി കേരളം ഇരുന്നൂറ് പോലീസുകാരെ നിയമിച്ചുകഴിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് വളരെ കുറഞ്ഞ സംഖ്യയാണ്. സുരക്ഷാസേനയില്‍ പകുതിപ്പേരെ നിയമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ , കേന്ദ്രസേനയില്‍ നിന്ന് വേണ്ടത്ര ആളുകളെ നല്‍കുന്നില്ല.

കൂടുതല്‍ സേനാംഗങ്ങളെ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ സിസി ടിവി സ്ഥാപിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരുമായി ആലോചിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

വനിതാ കമ്പാര്‍ട്ട്‌മെന്റ് മധ്യഭാഗത്തേക്ക് മാറ്റാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ആയുധമേന്തിയ വനിത സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തതായും ചെന്നിത്തല പറഞ്ഞു.

പോലീസിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.

Advertisement