Categories

ടി.പി വധം: വിധിയില്‍ സര്‍ക്കാരിന് തൃപ്തി, ഗൂഡാലോചന തെളിയിക്കാന്‍ കഴിഞ്ഞെന്ന് ചെന്നിത്തല

chennithala222

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിധിയില്‍ സര്‍ക്കാരിന് തൃപ്തിയുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും പോലീസിന്റേയും നിലപാട് ശരിയെന്നാണ് കോടതി സാധൂകരിച്ചത്.

അതുകൊണ്ടാണ് ഗൂഡാലോചന നടത്തിയ ആളുകള്‍ക്ക് ജീവപര്യന്തവും 1 ലക്ഷം രൂപയും  2 ലക്ഷം രൂപയുമെല്ലാം കോടതി പിഴ ചുമത്തിയത്.

അപൂര്‍വമായി ഉണ്ടാകുന്ന വിധികളില്‍ ഒന്നാണ് ഇത്. ടി.പി കേസിനെ സംബ്‌നധിച്ചിടത്തോളം സര്‍ക്കാരിന്റെയും പോലീസിന്റേയും നിലപാട് ശരിയാണെന്ന് കോടതി സാധൂകരിക്കുകയാണ്.

സി.ബി.ഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യത്തില്‍ അഡ്വക്കറ്റ് ജനറലിനോടും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടും നിയമോപദേശം തേടും. സര്‍ക്കാരിന് നിയമപരമായി മുന്നോട്ട് പോകാനേ കഴിയൂ.

വിഷയത്തില്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. വെറുതെ വിട്ട പ്രതികള്‍ക്കെതിരെ അപ്പീല്‍ പോകണോ വേണ്ടയോ എന്ന് നിയമോപദേശത്തിന് ശേഷം തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും അതേ അഭിപ്രായം വന്നിട്ടുണ്ട്. നിയമോപദേശം കിട്ടിയ ശേഷം വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കും.

2009 ലെ ചോമ്പാല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസുണ്ട്, ഇതെല്ലാം അന്വേഷിക്കണമെന്നാണ് രമ പറയുന്നത്. ഇതില്‍ നിയമപരമായ പരിശോധന നടത്തുകയാണ്. സര്‍ക്കാര്‍ നിലപാട് നീതിയുടേയും നിയമത്തിന്റേയും അടിസ്ഥാനത്തില്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.