എഡിറ്റര്‍
എഡിറ്റര്‍
ശബരിമലയില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടം ഉണ്ടാകും: ചെന്നിത്തല
എഡിറ്റര്‍
Wednesday 8th January 2014 2:21pm

chennithala

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്ക് പോലീസ് മര്‍ദനമേല്‍ക്കേണ്ടിവന്നത് ക്യൂ തെറ്റിച്ചതിനാലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

മകരവിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്ത് രണ്ട് ഐ.ജി.മാരെയും ഒരു എ.ഡി.ജി.പിയെയും ശബരിമലയില്‍ പ്രത്യേകമായി നിയമിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു ഐ.ജി. പുല്ലുമേട്ടിലും ഒരാള്‍ പമ്പയിലും ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ താന്‍ ശബരിമല സന്ദര്‍ശിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ അവിടെ വലിയ അപകടമുണ്ടാകുമായിരുന്നു. എങ്കിലും ഭക്തരെ മര്‍ദിച്ച പോലീസുകാരനെ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഭക്തരെ പോലീസ് മര്‍ദ്ദിച്ചെന്ന് ചൊവ്വാഴ്ചയും ആരോപണമുയര്‍ന്നിരുന്നു. മണിക്കൂറുകളോളം ക്യൂവില്‍നിന്ന് പതിനെട്ടാംപടി കയറി ശ്രീകോവിലിനു മുന്നിലെത്തുന്ന തീര്‍ഥാടകരെ ഒരു മര്യാദയുമില്ലാതെ പോലീസ് കഴുത്തിനു പിടിച്ചു തള്ളുകയാണെന്നാണ് ആരോപണം.

ശബരിമല തീര്‍ഥാടകരോട് പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഇക്കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു.

Advertisement