ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്താനുള്ള ശ്രമം ഗൂഢാലോചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതിനുമുമ്പുള്ള രണ്ട് ഇടതുമുന്നണി സര്‍ക്കാരുകളുടെ കാലത്ത് തുടരന്വേഷണം നടത്താനോ ഉമ്മന്‍ചാണ്ടിയെ കേസില്‍ ഉള്‍പ്പെടുത്താനോ ശ്രമിക്കാതെ ഇപ്പോഴിതു ചെയ്യുന്നതിന്റെ പിന്നില്‍ വന്‍ രാഷ്ട്രീയ ഗുഢാലോചനയുണ്ടെന്നും ചെന്നിത്തല ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ അന്വേഷണത്തെ കോണ്‍ഗ്രസ് ഭയക്കുന്നില്ല. ഏത് അന്വേഷണത്തെയും നേരിടാന്‍ ഒരുക്കമാണെന്ന് ഉമ്മന്‍ചാണ്ടിതന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടി.എച്ച്. മുസ്തഫ ഒരു ഘട്ടത്തിലും ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായി പരാമര്‍ശം നടത്തിയിട്ടില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.