എഡിറ്റര്‍
എഡിറ്റര്‍
ജോസ് തെറ്റയില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല
എഡിറ്റര്‍
Friday 28th June 2013 2:04pm

chennithala

തിരുവനന്തപുരം: ലൈംഗികാരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ##രമേശ് ചെന്നിത്തല.

വിഷയത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തി സി.പി.ഐ.എം തെറ്റയിലിന്റെ രാജി ആവശ്യപ്പെടണമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അതേസമയം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് തെറ്റയിലിനെതിരായ ലൈംഗികാ രോപണത്തില്‍ സ്വീകരിക്കേണ്ട നിലപാടാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

തെറ്റയിലിന്റെ രാജി ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.ന്‌റെ രാജി ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു.

ധാര്‍മ്മികതയുടെ പേരില്‍ തെറ്റയില്‍ രാജിവെയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ.

യോഗത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ തന്നെ തെറ്റയില്‍ രാജിവെയ്ക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അതുകൊണ്ട് തന്നെ രാജി ആവശ്യം സി.പി.ഐ വീണ്ടും പരസ്യമായി ഉന്നയിക്കാനാണ് സാധ്യത.

Advertisement